മനുഷ്യക്കടത്ത് തടയുന്നതിന് ആരോഗ്യ മന്ത്രാലയം വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഡോ. ​​അബ്ദുള്ള അൽ സനദ്

  • 30/07/2024


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിന് ആരോഗ്യ മന്ത്രാലയം മഹത്തായ മാനുഷിക ദൗത്യം നിർവഹിക്കുന്നുണ്ടെന്ന് ഡോ. ​​അബ്ദുള്ള അൽ സനദ്. രാജ്യത്തെ ഔദ്യോ​ഗിക അതോറിറ്റികളുമായി ചേർന്നാണ് മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആരോ​ഗ്യ മന്ത്രാലയം ഏർപ്പെടുന്നത്. മനുഷ്യക്കടത്തിനും കുടിയേറ്റ കള്ളക്കടത്തിനും എതിരായ പെർമനൻ്റ് നാഷണൽ കമ്മിറ്റിയിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടൊപ്പം മന്ത്രാലയം പങ്കെടുക്കുന്നുണ്ട്. 

ഇരകൾക്ക് ആവശ്യമായ സംരക്ഷണം നൽകാനും ആവശ്യമായ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളെ നിയോ​ഗിച്ച് അഭയകേന്ദ്രങ്ങളിൽ മെഡിക്കൽ സേവനങ്ങൾ നൽകൽ, ഷെൽട്ടർ നിവാസികൾക്ക് ആവശ്യമായ രോഗനിർണയം നടത്തുന്നതിനും അവർക്കുള്ള ചികിത്സാ പദ്ധതികൾ വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ സേവനം ഉറപ്പിക്കൽ തുടങ്ങിയ സേവനങ്ങളാണ് ആരോ​ഗ്യ മന്ത്രാലയം നൽകുന്നത്.

Related News