പ്രവാസികളുടെ കുട്ടികൾക്ക് കുവൈറ്റിൽനിന്ന് പുറത്തേക്ക് യാത്രചെയ്യാൻ പുതിയ നിയന്ത്രണങ്ങൾ

  • 30/07/2024


കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയം, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പോർട്ട് - എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് മുഖേന, രക്ഷിതാവിൻ്റെ അംഗീകാരമില്ലാതെ പ്രവാസികളുടെ കുട്ടികൾ  രാജ്യം വിടുന്നത് തടയുന്ന ഒരു പുതിയ സംവിധാനം നടപ്പിലാക്കാൻ തുടങ്ങി, ഇതിനായി പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കിയ പ്രസ്താവനയിൽ രക്ഷിതാവ് ഒപ്പിടണം.

യാത്രക്ക്  അച്ഛനില്ലാതെ കുട്ടിയുടെ അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിൽ പോലും, കുട്ടികൾക്ക് കുവൈത്തിൽനിന്ന് പുറത്തേക്ക് പോകണമെങ്കിൽ അവരുടെ പിതാവിൽ നിന്ന് വ്യക്തമായ അംഗീകാരവും ഒപ്പും ലഭിക്കേണ്ടതുണ്ട്. ദാമ്പത്യ തർക്കങ്ങൾ തടയാനാണ് ഈ മുൻകരുതൽ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വ്യക്തിപരമായ തർക്കങ്ങളാലോ മറ്റ് കാരണങ്ങളാലോ അമ്മ കുട്ടികളുമായി യാത്രചെയ്യുകയും തിരികെ വരാതിരിക്കുകയും ചെയ്താൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നിബന്ധന.

പിതാവിൻ്റെ കൂടെയുള്ള  കുട്ടികളെ അദ്ദേഹത്തിന്റെ  സമ്മതമില്ലാതെ അമ്മ വിദേശത്തേക്ക് കൊണ്ടുപോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള പരാതികൾ,  പുതിയ നിയന്ത്രണങ്ങൾ പ്രകാരം നിയമപരമായ ലംഘനമായി കണക്കാക്കപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News