മനുഷ്യക്കടത്തിന് കുവൈത്തിൽ ജീവപര്യന്തം മുതൽ വധശിക്ഷവരെ

  • 31/07/2024

 


കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ലോക ദിനത്തിൻ്റെ സ്മരണയ്ക്കായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അവന്യൂസ് മാളിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി . ഭൗതികവും ധാർമ്മികവും എന്നിങ്ങനെ മനുഷ്യക്കടത്തിന് രണ്ട് വശങ്ങളുണ്ടെന്ന് കാപ്പിറ്റൽ പ്രോസിക്യൂട്ടറും ആൻ്റി ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് മൈഗ്രൻ്റ് സ്മഗ്ലിംഗ് ചുമതലയുള്ള അഹ്മദ് അൽ കന്ദരി. 91/2013-ലെ നിയമം മനുഷ്യക്കടത്തിന് 15 വർഷം തടവ് ഉൾപ്പെടെ നിരവധി ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവപര്യന്തമോ വധശിക്ഷയോ വരെ കേസിൻ്റെ കാഠിന്യം അനുസരിച്ച് ശിക്ഷയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരയാകുന്നത് കുട്ടിയോ അല്ലെങ്കിൽ പ്രത്യേക പരിഗണനയുള്ള വ്യക്തിയോ ആണെങ്കിൽ, കുറ്റകൃത്യം ഒന്നിലധികം ആളുകൾ ചെയ്തിട്ടുണ്ടെങ്കിൽ, കുറ്റവാളിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ മരണം സംഭവിച്ചാൽ വധശിക്ഷ വിധിക്കപ്പെടും. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇരകൾക്ക് സ്വയം അഭയകേന്ദ്രത്തിൽ പ്രവേശിക്കാമെന്നും എംബസി സഹായങ്ങൾ തേടാമെന്നും മാൻപവർ അതോറിറ്റിയിലെ മാൻപവർ പ്രൊട്ടക്ഷൻ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് മുറാദ് പറഞ്ഞു.

Related News