ഡോക്ടറെ മയക്കുമരുന്നുമായി പിടികൂടിയ കേസിലെ ദുരൂഹത നീങ്ങി; നടന്നത് പ്രവാസി ഡോക്ടറെ കുവൈത്തിൽനിന്ന് നാടുകടത്താനുള്ള പ്ലാനിം​ഗ്

  • 31/07/2024


കുവൈത്ത് സിറ്റി: ലെബനൻ സ്വദേശിയായ ഡോക്ടറെ മയക്കുമരുന്നുമായി പിടികൂടിയ കേസിലെ ദുരൂഹത നീക്കി ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ. കുവൈത്തിലെ വനിതാ ഡോക്ടറും ഒരു ഇറാഖി നഴ്സുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് നാടുകടത്തിക്കാനുള്ള ശ്രമമാണ് നടന്നത്. പൊലീസുകാരുടെ ഉൾപ്പെടെ സഹായത്തോടെയാണ് പ്രവാസി ഡോക്ടറെ കുടുക്കാൻ പദ്ധതി മെനഞ്ഞത്. സിഗരറ്റ് പോലും വലിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ കേസിൽ എന്തോ തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായി.

ഡ്രഗ് ലബോറട്ടറിയിൽ ഡോക്ടറുടെ പരിശോധന നടത്തിയപ്പോൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ ആന്റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ പട്രോളിംഗ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അവർ കേസിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറഞ്ഞു. ഡോക്‌ടറുടെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോ​ഗസ്ഥർ വെളിപ്പെ‌ടുത്തി. ഒരു കുവൈത്തി ഡോക്‌ടറുടെയും ഇറാഖി നഴ്‌സിൻ്റെയും ഒരു പൗരൻ്റെയും പ്രേരണ കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഒരു ബിദൂണും അറസ്റ്റിലായിട്ടുണ്ട്.

Related News