പിഴകൾ അടയ്ക്കുന്നതിന് സാൽമിയിലും നുവൈസീബിലും ലീ​ഗൽ ഓഫീസുകൾ ആരംഭിച്ചു

  • 31/07/2024


കുവൈത്ത് സിറ്റി: സാൽമി, നുവൈസീബ് തുറമുഖങ്ങളിൽ ജഡ്ജ്മെൻ്റ് എക്സിക്യൂഷൻ ഓഫീസ് പ്രവർത്തിക്കുമെന്ന് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് സെന്റൻസ് ഇംപ്ലിമെന്റേഷൻ വിഭാ​ഗം അറിയിച്ചു. ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങൾ നൽകുന്ന രീതിയിലാകും ഓഫീസിന്റെ പ്രവർത്തനം. ക്രിമിനൽ വിധികൾ, തെറ്റായ പെരുമാറ്റങ്ങൾ, ട്രാഫിക് ലംഘനങ്ങൾ, എൻഫോഴ്‌സ്‌മെൻ്റ് ഓർഡറുകൾ എന്നിവയുൾപ്പെടെ കോടതി വിധികളുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകൾ ഇവിടെ അടയ്ക്കാൻ സാധിക്കും. 

പൗരന്മാർക്കും താമസക്കാർക്കും ഇടപാടുകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ സാധിക്കും. കുവൈത്തിൽ പ്രവേശിക്കുമ്പോഴോ രാജ്യത്ത് നിന്ന് പുറത്ത് പോകുമ്പോഴോ ജഡ്‌സ്‌മെൻ്റ് എൻഫോഴ്‌സ്‌മെൻ്റ് ഓഫീസ് സന്ദർശിച്ച് പിഴകൾ തീർപ്പാക്കുന്നതിനും അവരുടെ രേഖകളിലെ അനുബന്ധ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനും ഓഫീസിന്റെ സേവനം ഉപയോ​ഗപ്പെടുത്താമെന്ന് ജഡ്ജ്‌മെൻ്റ് എക്‌സിക്യൂഷൻ ഫോർ ജനറൽ അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചു.

Related News