മുബാറക്കിയ മാർക്കറ്റിൽ നിന്ന് വിവിധതരം ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു

  • 31/07/2024


കുവൈത്ത് സിറ്റി: അൽ മുബാറക്കിയ മാർക്കറ്റിൽ നിന്ന് വിവിധതരം ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ ക്യാമ്പയിനുകളിൽ 377 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുക്കാൻ കഴിഞ്ഞു. അതിൽ ഏറ്റവും വലിയ പങ്ക് മുബാറക്കിയ മത്സ്യ മാർക്കറ്റിലായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ മുബാറക്കിയ സെൻ്റർ മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. രാപ്പകൽ വ്യത്യാസമില്ലാതെ മാർക്കറ്റുകളിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്. 

57 നിയമലംഘന റിപ്പോർട്ടുകൾ പുറപ്പെടുവിച്ചു. കൂടാതെ മുബാറക്കിയ മാർക്കറ്റിലെ 8 എണ്ണവും ക്യാപിറ്റൽ ഗവർണറേറ്റുമായി അഫിലിയേറ്റ് ചെയ്ത സമീപ പ്രദേശങ്ങളിൽ 12 എണ്ണവും ഉൾപ്പെടെ ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മനുഷ്യ ഉപഭോ​ഗത്തിന് യോ​ഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു നടപടികൾ. മായം കലർന്ന ഭക്ഷണത്തിൻ്റെ വ്യാപാരം സംബന്ധിച്ച നിയമലംഘനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഹമ്മദ് അൽ കന്ദരി പറഞ്ഞു.

Related News