അടിയന്തിര സാഹചര്യങ്ങളിൽ പൗരന്മാരെ ഏത് രാജ്യത്തും സംരക്ഷിക്കാൻ പദ്ധതികളുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി

  • 02/08/2024


കുവൈത്ത് സിറ്റി: വിദേശത്തുള്ള എല്ലാ കുവൈത്ത് എംബസികളും അടിയന്തിര സാഹചര്യങ്ങളിൽ പൗരന്മാരെ ലോകത്തെ ഏത് സ്ഥലത്ത് നിന്നും ഒഴിപ്പിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ. മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾ കുവൈത്ത് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയയെ വധിച്ച ഇസ്രായേൽ നടപടിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലെബനനിലെ കുവൈത്തി പൗരന്മാരുടെ എണ്ണം നിലവിൽ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News