കുവൈത്തിന്റെ പുതിയ റെസിഡൻസി നയം 10,000 പ്രവാസികളെ ബാധിക്കുമെന്ന് കണക്കുകൾ

  • 06/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 പ്രകാരം റെസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാർക്കും പ്രവാസികൾക്കും കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നയം വാണിജ്യ വ്യവസായ മന്ത്രാലയം കൊണ്ട് വന്നിരുന്നു. മാൻപവർ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ നയം നടപ്പാക്കുന്നത്. ആർട്ടിക്കിൾ 17, 18, 19, 20, 22, 24 എന്നിവയുൾപ്പെടെ വിവിധ റെസിഡൻസി ആർട്ടിക്കിളുകൾക്ക് കീഴിലുള്ള വ്യക്തികളുടെ ജോലിക്കുള്ള നിയന്ത്രണങ്ങൾ അവലോകനം ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

ആർട്ടിക്കിൾ 18 പ്രകാരം നിലവിൽ റെസിഡൻസി കൈവശം വച്ചിരിക്കുന്ന പ്രവാസികൾ പങ്കാളികളോ നിക്ഷേപകരോ എന്ന നിലയിലുള്ള അവരുടെ റോളുകൾ നിലനിർത്തുന്നതിന് ആർട്ടിക്കിൾ 19 ലേക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ ഓഹരികൾ വിൽക്കേണ്ടി വരും. ആർട്ടിക്കിൾ 18 പ്രകാരം വർക്ക് പെർമിറ്റ് കൈവശം വച്ചിരിക്കുന്ന ഏകദേശം 10,000 പ്രവാസികളെ പുതിയ നയം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പം 45,000 ലൈസൻസുകളെയും ബാധിക്കും.

Related News