അഹമ്മദി ​ഗവർണറേറ്റിൽ പരിശോധന; വിവിധ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി

  • 06/08/2024


കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയുടെ ഭാഗമായ അഹമ്മദി എമർജൻസി ടീം ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധന നടത്തി. കടകൾ, സെൻട്രൽ മാർക്കറ്റുകൾ, കാർ റിപ്പയർ ഗാരേജുകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പരിശോധന നടന്നു. മന്ത്രാലയത്തിൻ്റെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ സ്ഥാപനങ്ങൾക്കെതിരെ 15 നിയമലംഘന റിപ്പോർട്ടുകൾ നൽകി. വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുമാണ് ഈ എൻഫോഴ്‌സ്‌മെൻ്റ് നടപടി സൂചിപ്പിക്കുന്നതെന്ന് അധികൃതർ വിസദീകരിച്ചു.

Related News