ഹവല്ലി സർവീസ് ഓഫീസുകളില്‍ പരിശോധന; 14 നോട്ടീസുകൾ നൽകി

  • 10/08/2024


കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മന്ത്രാലയം അടുത്തിടെ 14 അവലോകന നോട്ടീസുകളും മൂന്ന് നിയമലംഘന റിപ്പോർട്ടുകളും സേവന ഓഫീസുകൾക്ക് നൽകി. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഹവല്ലി മേഖലയിൽ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് ഈ നടപടികൾ. ശരിയായ ബിസിനസ് രീതികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News