കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് (T2), ആവശ്യമായത് 20 മെ​ഗാവാട്ട് വൈദ്യുതി; 15 ശതമാനവും പുനരുപയോഗ ഊർജം വഴി ഉറപ്പാക്കുമെന്ന് വൈദ്യുതി മന്ത്രാലയം

  • 15/08/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് പാസഞ്ചർ ടെർമിനൽ പ്രോജക്ടിന് (T2), മൂന്ന് ബീമുകൾക്കൊപ്പം പ്രവർത്തിക്കാൻ ആവശ്യമുള്ളത് 20 മെഗാവാട്ട് വൈദ്യുതി. ഇതിന്റെ 15 ശതമാനം പദ്ധതിയിൽ ലഭ്യമായ പുനരുപയോഗ ഊർജം വഴി നൽകുമെന്ന് വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് ആവശ്യമായ വൈദ്യുതോർജ്ജം വിതരണം ചെയ്യാൻ മന്ത്രാലയം തയ്യാറാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

വ്യോമഗതാഗത മേഖലയുടെ നവീകരണത്തിന് സംഭാവന നൽകുന്നതും രാജ്യത്തെ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുന്നതുമായ പ്രധാന വികസന പദ്ധതികളിലൊന്നാണ് ടെർമിനൽ 2. പൊതുമരാമത്ത് മന്ത്രാലയവുമായി പൂർണമായും സഹകരിക്കാൻ സന്നദ്ധത അറിയിച്ച്, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ)യുടെ പ്രയോജനത്തിനായി പദ്ധതി നടപ്പാക്കുന്നതിനാൽ ആവശ്യമായ വൈദ്യുതി, ജല സൗകര്യങ്ങൾ എന്നിവ പൂർത്തിയാക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News