22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിയയെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലി അശോക് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. കയ്യില്‍ ഡ്രിപ് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാതില്‍ തകർത്ത് പൊലീസ് അകത്ത് കയറിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തി. വാതില്‍ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്. പെണ്‍കുട്ടിയുടെ കൈയില്‍ കാനുലയും സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. മൃതദേഹം ലാല്‍ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?