മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ വിചാരണയ്ക്ക് അനുമതി

  • 23/08/2024

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിചാരണയ്ക്ക് അനുമതി. സി.ബി.ഐ കുറ്റപത്രം അംഗീകരിച്ച്‌ റൗസ് അവന്യു കോടതിയാണ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ അനുമതി നല്‍കിയത്. കെജ്‌രിവാളിനെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. 

സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സമർപ്പിച്ച ഹരജിയില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നില്ല. കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹരജി ആഗസ്ത് അഞ്ചിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച്‌ 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Related News