ദുബൈയില്‍ നിന്ന് യാത്രക്കാരെ കയറ്റാനാകാത്ത പ്രശ്നം; സ്പൈസ്‍ജെറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാൻ ഡിജിസിഎ

  • 29/08/2024

സർവീസുകള്‍ റദ്ദാക്കലും സാമ്ബത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സ്പൈസ്‍ജെറ്റ് വിമാനക്കമ്ബനിയുടെ പ്രവ‍ർത്തനം കൂടുതല്‍ ശക്തമായി നിരീക്ഷിക്കാൻ സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനം. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പൈസ്ജെറ്റ് ഇത്തരം നടപടികള്‍ക്ക് വിധേയമാവുന്നത്. 

ദുബൈയില്‍ കുടിശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് അവിടെ നിന്നുള്ള സ‍ർവീസുകള്‍ അടുത്തിടെ റദ്ദാക്കേണ്ടി വന്ന സാഹചര്യമുള്‍പ്പെടെ കണക്കിലെടുത്താണ് വീണ്ടും ഡിജിസിഎ, കമ്ബനിയുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നത്. വിമാനക്കമ്ബനിയുടെ പ്രവർത്തനങ്ങള്‍ പരിശോധിച്ചതില്‍ ചില വീഴ്ചകള്‍ കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ അപ്രതീക്ഷിത പരിശോധനകളും നൈറ്റ് ടൈം ഓഡിറ്റുകളുമൊക്കെ കമ്ബനിയുടെ സർവീസുകള്‍ക്ക് മേലുണ്ടാവും. 

ദുബൈയില്‍ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനങ്ങള്‍ക്ക് യാത്രക്കാരെ അവിടെ നിന്ന് കയറ്റാൻ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്ന് വിവിധ രാജ്യാന്തര വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ദുബൈയില്‍ നല്‍കേണ്ട ഫീസുകള്‍ അടയ്ക്കാത്തതിനാലാണ് യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ വിമാനത്താവള അധികൃതർ അനുവദിക്കാതിരുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിച്ചത്.

Related News