ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും സണ്‍ഗ്ലാസ് ധരിച്ച്‌ ബെല്ലാരി ജയിലിലേക്ക് പോകുന്ന ദര്‍ശന്‍; പൊലീസുകാരനെതിരെ നടപടി

  • 29/08/2024

ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപക്ക് അഴിക്കുള്ളില്‍ വിഐപി പരിഗണന ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതോടെ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ബെല്ലാരി ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ദര്‍ശന്‍റെ ജയില്‍മാറ്റവും വിവാദമായിരിക്കുകയാണ്. താരത്തെ ബെംഗളൂരുവില്‍ നിന്ന് ബല്ലാരി ജയിലിലേക്ക് കൊണ്ടുവരുമ്ബോള്‍ സണ്‍ഗ്ലാസ് ധരിച്ചെന്ന ആരോപണത്തെ തുടർന്ന് ദർശന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്.

ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച്‌ ബെല്ലാരി ജയിലിലേക്ക് പ്രവേശിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ദര്‍ശന്‍റെ ദർശൻ്റെ 'സണ്‍ഗ്ലാസ്' പവർ ഗ്ലാസാണെന്നും വിചാരണ തടവുകാർക്കും കണ്ണിന് പ്രശ്‌നമുള്ള കുറ്റവാളികള്‍ക്കും ഈ കണ്ണട ധരിക്കാൻ അനുവാദമുണ്ടെന്നും ഇത് കുറ്റകരമല്ലെന്നും ബല്ലാരി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.നടന് സണ്‍ഗ്ലാസിനോട് സാമ്യമുള്ള കൂളിംഗ് ഗ്ലാസുകള്‍ ധരിക്കാമെന്ന് ജയില്‍ നോട്ടീസില്‍ പറഞ്ഞിരുന്നെങ്കിലും ഇത് ദർശൻ്റെ പവർ ക്ലാസാണെന്ന് പൊലീസ് വ്യക്തമാക്കിയതായി വൃത്തങ്ങള്‍ പറയുന്നു.

Related News