ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് ഒക്ടോബര്‍ എട്ടിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റി.
ഗുരു ജംഭേശ്വരന്റെ സ്മരണാര്‍ഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കുന്ന ബിഷ്ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും പാരമ്ബര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമ്മീഷന് വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഹരിയാനയില്‍ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?