വാടക അപ്പാർട്ട്‌മെൻ്റിൽ അനധികൃതമായി നഴ്‌സറി നടത്തിയ പ്രവാസിക്ക് 7,000 ദിനാർ പിഴ

  • 01/09/2024


കുവൈത്ത് സിറ്റി: വാടക അപ്പാർട്ട്‌മെൻ്റിൽ അനധികൃതമായി നഴ്‌സറി നടത്തിയതിന് പ്രവാസിക്ക് 7,000 ദിനാർ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പിഴ ചുമത്തി. അനധികൃത പ്രവാസി തൊഴിലാളികളെ നിയമിച്ചതിന് 2,000 ദിനാർ പിഴയും ലൈസൻസില്ലാത്ത നഴ്സറി നടത്തുന്നതിന് 5,000 ദിനാർ പിഴയും എന്നിങ്ങനെയാണ് വിധിച്ചിട്ടുള്ളത്. അപ്പാർട്ട്മെൻ്റ് നഴ്സറിയായി ഉപയോഗിക്കുന്നതായി അധികൃതർക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. അന്വേഷണത്തിൽ കുട്ടികളെ നോക്കുന്നതിന് പ്രവാസി കെയർ ടേക്കർ, പ്രതിയുടെ ഭാര്യ എന്നിവരാണ് ഇവിടെയുണ്ടായിരുന്നത് വ്യക്തമായി. 27 ദിവസത്തിനുള്ളിൽ പ്രവാസിക്ക് വിധിക്കെതിരെ അപ്പീൽ നൽകാനാകും.

Related News