മയക്കുമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പൊലീസിനു ശ്രദ്ധേയ നേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം കേരള പൊലീസ് അവിടെ ചെന്നു കണ്ടെത്തി, ശതകോടീശ്വരനായ ഉടമയെ പൂട്ടിയത്.
2024 ജൂലൈ രണ്ടിന് തൃശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തതില്‍ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസ സ്ഥലത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയ മൂന്നു പേരെ അന്വേഷണ സംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മയക്കുമരുന്ന് ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചതെന്ന് ഇവരില്‍ നിന്ന് മനസിലാക്കി. മയക്കുമരുന്ന് ഇവർക്ക് നല്‍കിയയാളെ ഹൈദരാബാദിലെത്തി അന്വേഷണ സംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൻ്റെയും ഉടമയുടെയും വിവരവും പ്രതിയില്‍ നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിൻ്റേതാണ് മയക്കുമരുന്ന് നിർമാണ കേന്ദ്രം. ഇയാളെ അറസ്റ്റ് ചെയ്യുകയും ലഹരിമരുന്ന് നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. വ്യവസായ എസ്റ്റേറ്റില്‍ പ്രവർത്തിക്കുന്ന ഫാക്ടറിയില്‍ വൻതോതില്‍ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായും തെളിഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?