തമിഴ്നാട്ടില്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയേയും കൂട്ട് നിന്ന സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുള്ള മകള്‍ പൂവരശിയെയാണ് കാമുകൊപ്പം ജീവിക്കാനായി അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാമക്കല്‍ ജില്ലയില്‍ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനിയായ 23 കാരി സ്‌നേഹയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ഭര്‍ത്താവ് മുത്തയ്യയ്ക്കും മകള്‍ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്‌നേഹ താമസിച്ചിരുന്നത്. സ്നേഹ ഏറെ നാളായി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നു. കാമുകൊപ്പം ജീവിക്കാൻ മകള്‍ തടസമാകുമെന്ന് കണ്ടാണ് സ്നേഹ നാല് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സെന്താമംഗലം സ്വദേശിയായ ശരത്തുമായി സ്‌നേഹ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശരത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്.
അടുത്തിടെ ഭർത്താവിനെ ഉപേക്ഷിച്ച് സ്നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടിയുള്ളതിനാല്‍ യുവാവിന്‍റെ വീട്ടുകാർ സ്നേഹയെ സ്വീകരിച്ചില്ല. ഇവർ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി സ്നേഹയെ ഗാന്ധിപുരത്തേ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും ഒപ്പമായിരുന്നു സ്നേഹയുടെ താമസം. ഇവിടെ മകള്‍ പൂവരശിയുമുണ്ടായിരുന്നു.
മകള്‍ കൂടെയുണ്ടെങ്കില്‍ കാമുകൊപ്പം ജീവിതം സധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്നേഹ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് കുട്ടിയുമായി സ്നേഹയും സഹോദരി കോകിലയും വീടിനടുത്തുള്ള ബന്ധുവിന്‍റെ കൃഷിയിടത്തിലെത്തി. അവിടെ വെച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലേക്ക് മകളെ സ്നേഹ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?