ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് എഎപി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് എഎപി എം.പി സഞ്ജയ് സിങ് പറഞ്ഞു.
"രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന''- സഞ്ജയ് സിങ് പറഞ്ഞു. എന്നാല്‍ സഖ്യം സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുക എഎപി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ ഹരിയാന ചുമതലയുള്ള സന്ദീപ് പഥക്, എഎപി ഹരിയാന പ്രസിഡൻ്റ് സുശീല്‍ ഗുപ്ത എന്നിവർ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സഖ്യം സംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് എഎപി സന്നദ്ധമാണെന്നാണ് സഞ്ജയ് സിങിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. എന്നാല്‍ ഇരുപാര്‍ട്ടികളിലുമുള്ള സംസ്ഥാന നേതാക്കള്‍ സഖ്യത്തിന് അനുകൂലമാണോ എന്നാണ് പ്രധാനമായും അറിയേണ്ടത്. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ ആധിപത്യത്തെ തകര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതില്‍ നിന്നും ഭിന്നമായ കാഴ്ചയാണ് ഹരിയാനയില്‍ കണ്ടിരുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?