അയല്‍വാസിയായ യുവാവുമായി പതിനെട്ടുകാരിയായ മകള്‍ക്ക് പ്രണയം. മകളെ കൊലപ്പെടുത്തി ശരീര ഭാഗങ്ങള്‍ വെട്ടിമുറിച്ച് പിതാവ്. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. കർഷകനായ 42കാരന്റെ വീടിന്റെ പരിസരത്താണ് മകളുടെ മൃതദേഹം ചിന്നിചിതറിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ രണ്ട് തവണ അയല്‍വാസിയായ യുവാവിനൊപ്പം മകള്‍ ഒളിച്ചോടിയിരുന്നു.
മകളുടെ പ്രണയ ബന്ധം അംഗീകരിക്കാൻ തയ്യാറാവാതിരുന്നതിന് പിന്നാലെയാണ് 42കാരൻ പതിനെട്ടുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് കൊലപ്പെടുത്തിയ ശേഷം മകളുടെ മൃതദേഹം ആറ് ഭാഗങ്ങളാക്കി മുറിച്ചാണ് ഇയാള്‍ വീടിന് പുറത്തിട്ടത്. ഇയാളുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട 18കാരിയായ ഖുഷ്ബു. അമ്മയും സഹോദരങ്ങളും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പിന്നാലെ വീട്ടുകാർ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്ബോള്‍ മകളുടെ മൃതദേഹ ഭാഗങ്ങള്‍ സമീപത്ത് ഇരിക്കുന്ന നിലയിലായിരുന്നു അച്ഛനുണ്ടായിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് മകളുടെ മൃതദേഹഭാഗങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് അയച്ചു. ബഹ്‌റൈച്ച് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?