കഴുത്തൊപ്പം ചെളി നിറഞ്ഞ വെള്ളം, കൈക്കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിലാക്കി സാഹസികമായി രക്ഷപ്പെടുത്തി

  • 04/09/2024

രൂക്ഷമായ മഴക്കെടുതിയില്‍ വലയുന്ന ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ കൈക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ നടന്നു ചെന്നാണ് രക്ഷാപ്രവർത്തകർ കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയില്‍ രക്ഷപ്പെടുത്തിയത്. വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട വിജയവാഡയിലെ സിംഗ് നഗറില്‍ നിന്നുള്ള കാഴ്ചയാണിത്.

ചെളി നിറഞ്ഞ വെള്ളത്തിലൂടെ ചെന്ന് സാഹസികമായാണ് രണ്ടു പേർ കുഞ്ഞിനെ രക്ഷിച്ചത്. വീടിന് ചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങിയതോടെയാണ് കുഞ്ഞിനെ മാറ്റേണ്ടിവന്നത്. വെള്ളക്കെട്ട് കാരണം വിജയവാഡ നഗരം ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം ഇറങ്ങാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. തീരദേശ ആന്ധ്രയില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെലങ്കാനയിലെ നാല് ജില്ലകളിലും ഇന്ന് റെഡ് അലർട്ടുണ്ട്.

Related News