ജോർദാനിലും കുരങ്ങുപനി; ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

  • 04/09/2024


കുവൈത്ത് സിറ്റി: ജോർദാനിലെ ഹാഷെമൈറ്റിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന, ഗൾഫ് ഹെൽത്ത് കൗൺസിൽ, മറ്റ് അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ച് കൊണ്ട് രോഗം സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് അടുത്തിടെ ആരോ​ഗ്യ മന്ത്രാലയം കുവൈത്ത് സെൻ്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (സിഡിസി) സ്ഥാപിച്ചിരുന്നു.

Related News