'രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു, സ്വകാര്യഭാഗത്ത് ഇലക്‌ട്രിക് ഷോക്ക് നല്‍കി'; ദര്‍ശനെതിരെ കുറ്റപത്രം

  • 05/09/2024

രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെടുന്നതിന് മുന്‍പ് രേണുകസ്വാമി കൊടിയ പീഡനത്തിന് വിധേയനായെന്നും കൊലപാതകത്തില്‍ ദര്‍ശന്റെ പങ്കും വ്യക്തമാക്കുന്നതാണ് കുറ്റപത്രം.

'ദര്‍ശനും സംഘവും മര്‍ദിച്ചതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്,'- കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗത്ത് വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. മെഗ്ഗര്‍ മെഷീന്‍ എന്ന വൈദ്യുത ഉപകരണം ഉപയോഗിച്ചാണ് സംഘം രേണുകസ്വാമിയുടെ സ്വകാര്യഭാഗത്ത് വൈദ്യുതാഘാതമേല്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ വൃഷണത്തിന് തകരാര്‍ സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുമ്ബ് കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റ് പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച്‌ മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് വ്യക്തികളെ കുടുക്കാനും ഇവര്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

Related News