ഹരിയാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും

  • 05/09/2024

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ മന്ത്രിയടക്കമുള്ള പ്രമുഖർ സ്ഥാനങ്ങള്‍ രാജിവെച്ചത് ഹരിയാന ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി. വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയ മന്ത്രിസ്ഥാനം ഒഴിഞ്ഞു. 

രതിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ലക്ഷ്മണ്‍ നാപ, മുൻ മന്ത്രി കരണ്‍ ദേവ് കാംബോജ് എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ച്‌ പുറത്തുപോയ മറ്റു നേതാക്കള്‍. 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോള്‍ 9 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. അതു കൊണ്ടുതന്നെ കൂടുതല്‍ നേതാക്കള്‍ പാർട്ടി വിട്ടേക്കും എന്നാണ് സൂചന. 

Related News