ക്ഷേത്രത്തില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതിന് ബിജെപി പ്രവർത്തകനെതിരെ കേസ്. മഹാരാഷ്ട്ര താനെയിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി വിജയ് ത്രിപാഠി എന്നയാള്‍ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും മറ്റൊരാള്‍ക്കെതിരെ ജാതിയധിക്ഷേപം നടത്തുകയും ചെയ്തു എന്ന പരാതികളിലാണ് നടപടി.
ഒരു യുവതിയും യുവാവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകനായ വിജയ് ത്രിപാഠിക്കും മറ്റ് മൂന്നു പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗണേശോത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തില്‍ നടന്ന പ്രാദേശിക നേതാക്കളുടെ യോഗത്തിനിടെയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ ത്രിപാഠി ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറിയെന്നും ഇതിനെ സ്ത്രീ എതിർത്തപ്പോള്‍ മോശമായി സ്പർശിച്ചെന്നും പരാതിയില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?