ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയില്‍ നിന്ന് വിലക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം. ഇതടക്കമുള്ള നിർദേശങ്ങളും തീരുമാനങ്ങളും ഉള്‍പ്പെടുത്തി നടികർ സംഘം പ്രമേയം പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ഉയർത്തിക്കാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
നടികർ സംഘവും അതിൻ്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണല്‍ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്‌ഐസിസി) ചെന്നൈയില്‍ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങള്‍ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോഗം പാസാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?