ഫർവാനിയയിൽ 400 കുപ്പി വാറ്റുമായി പ്രവാസി അറസ്റ്റിൽ

  • 06/09/2024


കുവൈത്ത് സിറ്റി: വൻതോതിൽ പ്രാദേശികമായി വാറ്റിയെടുത്ത മദ്യവുമായി പ്രവാസിയെ ഫർവാനിയ പൊലീസ് പട്രോളിങ്ങ് പിടികൂടി. പതിവ് പട്രോളിംഗിനിടെ ബസിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് വ്യക്തിയിൽ സംശയം തോന്നിയതെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ബസ് പരിശോധിച്ചപ്പോൾ പ്രാദേശികമായി നിർമ്മിച്ച 400 കുപ്പി മദ്യം കണ്ടെത്തി. മദ്യം വിൽപന നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കൈവശം വച്ചതെന്ന് പ്രവാസി സമ്മതിച്ചു. മദ്യം സ്വയം ഉത്പാദിപ്പിക്കുന്നതാണോ അതോ വാങ്ങിയതാണോ എന്നറിയാൻ പ്രതിയെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെൻ്റിന് കൈമാറി. അന്വേഷണത്തിന് ശേഷം ഇയാളെ നാടുകടത്തലിന് റഫർ ചെയ്യും. കൂടാതെ കുവൈത്തിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.

Related News