ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ലഭിച്ച ബൂസ്റ്റര്‍ ഡോസ്; ജയറാം രമേശ്

  • 07/09/2024

രാഷ്ട്രീയ എതിരാളികള്‍ പോലും അത്ഭുതത്തോടെ നോക്കിക്കണ്ട ഒന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. 2022 സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 145 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കടന്നുപോയത് 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ്. പൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പു വക വയ്ക്കാതെ രാഹുല്‍ നടന്നുതീര്‍ത്തത് 4080 കിലോമീറ്റര്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പുതിയ ചുവടുവെപ്പായി മാറി കോണ്‍ഗ്രസിന് പുതുശ്വാസം നല്‍കിയ ആ യാത്രക്ക് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോണ്‍ഗ്രസിന് ലഭിച്ച വലിയൊരു ബൂസ്റ്റര്‍ ഡോസായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ജയറാം രമേശ് പറഞ്ഞു.

Related News