കോണ്‍ഗ്രസുമായുള്ള ചര്‍ച്ച എങ്ങുമെത്തിയില്ല: ഹരിയാനയില്‍ 50 സീറ്റുകളില്‍ മത്സരിക്കാൻ എഎപി

  • 07/09/2024

ഹരിയാനയില്‍ എഎപി- കോണ്‍ഗ്രസ് സഖ്യമായി മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകള്‍ എങ്ങുമെത്താതെ പോയതാണ് ഇരുപാർട്ടികള്‍ക്കുമിടയില്‍ തടസമായത്. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി, ഏറെ നാള്‍ തലവേദനയായ കോണ്‍ഗ്രസിനുള്ളിലെ സീറ്റ് തർക്കം കഴിഞ്ഞ ദിവസമാണ് പരിഹരിച്ചത്. 

അതിനിടെ 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി എന്നാണ് റിപ്പോർട്ടുകള്‍ വരുന്നത്. നാളെ(സെപ്തംബർ എട്ട്) എഎപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹരിയാനയില്‍ ഇൻഡ്യ സഖ്യം ഉണ്ടാവില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായ മത്സരിച്ച പാർട്ടികളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിയാണ് എഎപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമാക്കിയത്. അതുവരെ ഇല്ലാതിരുന്ന ചർച്ച അതോടെ സജീവമായെങ്കിലും സീറ്റ് വിഭജനം വലിയ തലവേദനയായി. കോണ്‍ഗ്രസിനുള്ളില്‍ തന്നെ സീറ്റ് കിട്ടാൻ പരസ്പരം അടി കൂടുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ നിർദേശവും വന്നത്. 

Related News