സംഘർഷം രൂക്ഷമായ മണിപ്പൂരില്‍ സമാധാനം ഉറപ്പുവരുത്താൻ അടിയന്തര നീക്കവുമായി സർക്കാർ. സുരക്ഷാ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി എൻ.ബീരേൻ സിംഗ് ഗവർണർ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ കണ്ടു. ബിഷ്ണുപൂർ, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഡ്രോണ്‍ ആക്രമണം രൂക്ഷമായതിനെ തുടർന്ന്, സംഘർഷബാധിത മേഖലകളില്‍ കരസേന വ്യോമ നിരീക്ഷണം ആരംഭിച്ചു.
ഇംഫാലില്‍ കഴിഞ്ഞദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് വിവിധ ഇടങ്ങളില്‍ വെടിവെപ്പും ആക്രമണവും ശക്തമായത്. ജിരിബാബില്‍ ഉണ്ടായ വെടിവെപ്പില്‍ മരണസംഖ്യ ഉയരുകയാണ്. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിലായി 12 പേർ കൊല്ലപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?