രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

  • 09/09/2024

രാജ്യത്ത് ആദ്യമായി എം പോക്‌സ്(മങ്കി പോക്‌സ്) രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.


എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യത്തു തിരിച്ചെത്തിയതാണ് യുവാവ്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

2022-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധയ്ക്ക് സമാനമായ രോഗബാധയാണ് യുവാവില്‍ കണ്ടെത്തിയത്. എന്നാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related News