ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കില്‍ കടുത്ത നടപടി

  • 10/09/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 
പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയാണ് സമയപരിധി. അതേസമയം പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയമുണ്ട്. എന്നാല്‍, ബയോമെട്രിക് വിരലടയാളത്തിന്‍റെ അഭാവം യാത്രാ അവകാശത്തെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണങ്ങൾ, അല്ലെങ്കിൽ പൊതുതാൽപ്പര്യത്തിൽ മന്ത്രിതല തീരുമാനങ്ങളിലൂടെ യാത്രാ നിയന്ത്രണങ്ങൾ പബ്ലിക് പ്രോസിക്യൂഷന് മാത്രമേ ചുമത്താനാകൂ. 2023 മെയ് മാസത്തിൽ ബയോമെട്രിക് വിരലടയാള പ്രക്രിയ ആരംഭിച്ചതുമുതൽ, ഏകദേശം 805,000 പൗരന്മാർ വിരലടയാളത്തിന് വിധേയരായിട്ടുണ്ട്. ഇനി 171,000 പേർ കൂടെ ഈ ന
ടപടിക്രമം പാലിക്കാനുണ്ട്. കൂടാതെ, 1,864,000 പ്രവാസികൾ വിരലടയാളം രേഖപ്പെടുത്തി. ഏകദേശം 970,000 പേർ ഇനിയും ഈ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

Related News