ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്ബിക്സില്‍ നിന്ന് ഭാരപരിശോധനയെ തുടർന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ല. ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും, എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.
പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാല ശാരീരികസ്വസ്ഥതകളെ തുടർന്ന് വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി.ടിഉഷ വിനേഷ് ഫോഗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും വിനേഷ് പറഞ്ഞു.
'എനിക്ക് അവിടെ എന്ത് പിന്തുണയാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. പി.ടി. ഉഷ മാഡം എന്നെ ആശുപത്രിയില്‍ സന്ദർശിച്ചു. ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു. രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ അവിടെയും (പാരീസില്‍) രാഷ്ട്രീയം സംഭവിച്ചു. അതുകൊണ്ടാണ് എന്റെ ഹൃദയം തകർന്നത്. ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും പറയുന്നുണ്ട്, പക്ഷെ ഞാൻ എന്തിന് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്' വിനേഷ് പറഞ്ഞു.
തനിക്ക് പിന്തുണ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രീതിയില്‍ പി.ടി ഉഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ വിനീഷ് പ്രതിഷേധിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാർഗമല്ലത്. പി.ടി ഉഷയുടെ വെറും ഷോ മാത്രമാണതെന്നും വിനേഷ് ആരോപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?