ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയിലെത്തിയത് രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളും പ്രമുഖ അഭിഭാഷകരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ ഇഫ്താർ പാർട്ടി ഉയർത്തി മോദിയുടെ നടപടിയെ പ്രതിരോധിക്കുകയാണ് ബിജെപി. വിമർശനങ്ങളെ വർഗീയമായി അടച്ചാക്ഷേപിക്കുകയാണ് ബിജെപി നേതാക്കള്‍.
ബുധനാഴ്ച വൈകീട്ടാണ് ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പ്രധാനമന്ത്രി എത്തിയത്. ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കല്‍പന ദാസും ചേർന്നാണ് മോദിയെ വീട്ടിലേക്കു സ്വീകരിച്ചത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ ഗണപതി പൂജയില്‍ പങ്കെടുത്താണു പ്രധാനമന്ത്രി മടങ്ങിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?