കൊല്‍ക്കത്തയിലെ ആർജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുൻ പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ താല പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിച്ചതിനുമാണ് അറസ്റ്റ്.
ഘോഷിനെയും മൊണ്ടോളിനെയും ഞായറാഴ്ച സീല്‍ദയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയില്‍ ഹാജരാക്കും. ആഗസ്റ്റ് 9 നാണ് ആശുപത്രിയില്‍ ഒരു ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഘോഷിനെ ഇപ്പോള്‍ പ്രസിഡൻസി സെൻട്രല്‍ ജയിലിലെ ഏകാന്ത സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്.
ആർജി കർ ആശുപത്രിയിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സെപ്തംബർ രണ്ടിന് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്ബസില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?