2024-2025 കുവൈറ്റ് അധ്യയന വർഷത്തേക്കുള്ള സമഗ്രമാമായ ട്രാഫിക്ക് പദ്ധതി തയാർ

  • 16/09/2024


കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്ന ചെയ്യുന്ന 2024-2025 അധ്യയന വർഷത്തേക്കുള്ള സമഗ്രമായ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. പ്രധാന റോഡുകളിലടക്കം മന്ത്രാലയം പട്രോളിംഗ് വിന്യസിക്കും. ഗതാഗതക്കുരുക്ക് ഉടനടി പരിഹരിക്കും, പ്രത്യേകിച്ച് സ്കൂളുകൾക്കും അവയുടെ പ്രവേശന വഴികൾക്കും ചുറ്റുമുള്ളതിനും പ്രാധാന്യം നൽകും.

ഗതാഗതം സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തിൻ്റെ മേഖലകൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിലും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിലും മന്ത്രാലയം പൂർണതതിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വിദ്യാഭ്യാസ, ഇൻഫർമേഷൻ മന്ത്രാലയങ്ങളുമായും സർക്കാർ കമ്മ്യൂണിക്കേഷൻ സെൻ്ററുമായും സഹകരിച്ചാണ് പ്രവർത്തനങ്ങളെന്നും അധികൃതർ പറഞ്ഞു.

Related News