ജൂനിയർ ഡോക്ടമാർക്ക് മുന്നില്‍ മുട്ടുമടക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ ആവശ്യങ്ങള്‍ മമത അംഗീകരിച്ചതിനു പിന്നാലെ വിവിധ വകുപ്പുകളില്‍ കൂട്ടനടപടി ആരംഭിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ നീക്കാൻ മമത ബാനർജി നിർദേശിച്ചു.
മെഡിക്കല്‍ എജ്യുക്കേഷൻ ഡയരക്ടറെയും ആരോഗ്യ വകുപ്പ് ഡയരക്ടറെയും നീക്കണമെന്നതുള്‍പ്പെടെയുള്ള സമരക്കാരുടെ ആറു നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. ഡെപ്യൂട്ടി കമ്മിഷണറെയും മാറ്റും. നേരത്തെ ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സംരക്ഷിക്കുന്നതായിരുന്നു മമതയുടെ നിലപാട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?