കെജ്രിവാളിന്‍റെ വിശ്വസ്ത, ഓക്സ്ഫഡില്‍ നിന്ന് ഉന്നത ബിരുദം; ജൈവ കൃഷിയില്‍ നിന്ന് ദില്ലി മുഖ്യമന്ത്രി പദവിയിലേക്ക്

  • 17/09/2024

രാജ്യതലസ്ഥാനം അതിവേഗം പിടിച്ചടക്കിയ അരവിന്ദ് കെജ്രിവാളിന് പിൻഗാമിയായി ദില്ലിയുടെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ് അതിഷി മര്‍ലേന. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന പാര്‍ട്ടിയുടെ സുപ്രധാന മുഖമാണ് നാല്‍പ്പത്തിമൂന്നുകാരിയായ അതിഷി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ് അതിഷി. സൗത്ത് ദില്ലിയിലെ കല്‍ക്കാജിയില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ നിന്ന് മന്ത്രി സ്ഥാനത്തേക്ക് എത്തുകയും ഏറെ സുപ്രധാനമായ ചുമതലകള്‍ ഇതിനകം തന്നെ കൈകാര്യം ചെയ്ത തഴക്കവും വഴക്കവും അതിഷിക്കുണ്ട്.

ദില്ലി സര്‍വകലാശാല പ്രൊഫസർമാരായ വിജയ് കുമാർ സിങ്ങിന്‍റെയും ത്രിപ്ത വാഹിയുടെയും മകളായ അതിഷി ദില്ലിയിലെ സ്പ്രിംഗ്ഡെയ്ല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

Related News