സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി. താൻ ഗണപതി പൂജ നടത്തിയതില്‍ ചിലർക്ക് അസ്വസ്ഥതയെന്ന് അഭിപ്രായപ്പെട്ട മോദി ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു, ഒഡീഷയിലെ പരിപാടിയിലാണ് മോദിയുടെ പരാമർശം.
ചീഫ് ജസ്റ്റിസിനും പത്നി കല്‍പ്പന ദാസിനുമൊപ്പമാണ് മോദി കഴിഞ്ഞ ദിവസം പൂജയില്‍ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?