ഒരു ലഡ്ഡുവിന് 1.87 കോടി രൂപ! ലേലം ഗണപതി പൂജാ ആഘോഷ വേളയില്‍

  • 17/09/2024

ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ഒരു ലഡ്ഡു ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്‌മണ്ട് വില്ലസിലായിരുന്നു ലേലം.

1.87 കോടി രൂപയക്കാണ് ലഡ്ഡു ലേലത്തില്‍ പോയത്. കഴിഞ്ഞവര്‍ഷത്തെ റെക്കോര്‍ഡ് ഭേദിക്കുന്നതാണ് ഇത്തവണത്തെ ലേലത്തുക. കഴിഞ്ഞവര്‍ഷം 1.26 കോടിയായിരുന്നു ഇതേ ലേല വേദിയില്‍ ലഡ്ഡുവിന് ലഭിച്ചത്. ഇത്തവണ 61 കോടിയാണ് ലേലത്തില്‍ വര്‍ധനവുണ്ടായത്. 2022ലെ ലേലത്തില്‍ 60 ലക്ഷം രൂപയായിരുന്നു ലേലത്തുക.

Related News