കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിന്റെ കസ്റ്റഡി കാലാവധി നീട്ടി

  • 17/09/2024

ആർജി കർ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.

സിബിഐ അന്വേഷണത്തെ മനഃപ്പൂർവം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പേരിലാണ് മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ കൊലപാതകത്തില്‍ തെളിവുകള്‍ നഷ്ടമാക്കിയത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സന്ദീപ് ഘോഷിനെതിരെയുണ്ട്. 

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് താലാ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ അഭിജിത് മൊണ്ടലയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധിയാണ് മൂന്ന് ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. 

Related News