ജമ്മുകശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍

  • 17/09/2024

ജമ്മുകശ്മീർ ഇന്ന് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ പുല്‍വാമ, ഷോപിയാൻ, അനന്ത്നാഗ്, ബിജ്ബെഹറ ഉള്‍പ്പെടെ 24 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയിലാണ് പോളിങ്. 

പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുള്ള ദക്ഷിണ കശ്മീരടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ബിജ്ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, കുല്‍ഗ്രാമില്‍ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികള്‍.

പിഡിപി ശക്തികേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. നഷണല്‍ കോണ്‍ഫറൻസ് -കോണ്‍ഗ്രസ്‌ സഖ്യമാണ് പ്രധാന വെല്ലുവിളി. അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരില്‍.

Related News