ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്ബോള്‍ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോള്‍ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.
24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുത്ത് നടത്തിയത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. 23 ലക്ഷം പേർക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടവകാശം ഉണ്ടായിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഏർപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?