മധ്യപ്രദേശില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഒരു സ്വകാര്യ സ്കൂളിലെ കമ്ബ്യൂട്ടർ അധ്യാപകനായ 28 കാരനായ കാസിം റെഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെറും മൂന്ന് വയസ്സും ഏഴ് മാസവും പ്രായമുള്ള പെണ്‍കുട്ടിയെ ആണ് അധ്യാപകൻ സ്കൂളില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയത്. സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും മാനേജ്മെന്‍റ് തന്‍റെ പരാതി അവഗണിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
ഇതോടെ പെണ്‍കുട്ടിയുടെ അമ്മ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രിയങ്ക ശുക്ല പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?