സിന്ധു നദീജല ഉടമ്ബടിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് ഇന്ത്യ നോട്ടീസ് അയച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1960ലെ ഉടമ്ബടിയില്‍ ഭേദഗതി ആവശ്യപ്പെട്ട് 2023 ജനുവരിയിലും ഇന്ത്യ പാകിസ്താന് നോട്ടീസ് അയച്ചിരുന്നു. കരാർ നടപ്പാക്കുന്നതില്‍ പാകിസ്താൻ സഹകരിക്കാത്തതിനെ തുടർന്നാണ് നോട്ടീസ്. കരാർ പുനഃപരിശോധിക്കുന്നതിന് സർക്കാർ തല ചർച്ചകള്‍ ആരംഭിക്കാനാണ് നോട്ടീസിലൂടെ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുന്നത്.
റാറ്റില്‍, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവം. ഉടമ്ബടി പ്രകാരമുള്ള ഇന്ത്യയുടെ ഇളവുകള്‍ അന്യായമായി മുതലെടുത്ത് പാകിസ്താൻ ഈ സംരംഭങ്ങള്‍ക്ക് തടസ്സം നിന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?