ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ളവർക്ക് വേണ്ടിയുടെ തെരച്ചില്‍ നാളെ പുനരാരംഭിക്കാനായേക്കും. ഇതിനായി ഗോവയില്‍ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ നാളെ പുലർച്ചയോടെ ഷിരൂരിലെത്തും. അനുകൂല കാലാവസ്ഥയെങ്കില്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർ ഇന്ന് പുഴയില്‍ പരിശോധന നടത്തും.
ഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജറിന്റെ പ്രയാണം പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ഡ്രഡ്ജർ കാർവാർ തീർത്ത് എത്തിയത്. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും കാർവാറില്‍ നിന്നും ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെടുക. നാളെ പുലര്‍ച്ചയോടെ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?