സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനമവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ അടുത്ത മാസം നടക്കാന്‍ പോകുന്ന ദീപോത്സവം അസ്വസ്ഥമാക്കുന്നത് അഖിലേഷിനെയും പാകിസ്താനെയും മാത്രമാണെന്ന് ആദിത്യനാഥ് പരിഹസിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മില്‍കിപൂർ നിയമസഭാ മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യാദവ് കുറ്റവാളികളെ സംരക്ഷിക്കുകയും മുസ്‍ലിം പ്രീണനത്തില്‍ ഏർപ്പെടുകയും ചെയ്തുവെന്നും ആദിത്യനാഥ് ആരോപിച്ചു. "ഏതൊരു ജില്ലയിലെയും ഏറ്റവും വലിയ മാഫിയ, ഏറ്റവും വലിയ ഗുണ്ട, അല്ലെങ്കില്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ സമാജ്‌വാദി പാർട്ടിയുടെ അനുയായികളായിരിക്കും. സംഘടിത കുറ്റകൃത്യങ്ങള്‍, ഭൂമി, മൃഗങ്ങള്‍, വനം, ഖനനം എന്നിവയില്‍ ഈ മാഫിയ ഉള്‍പ്പെട്ടിരുന്നു.
എല്ലാ മാഫിയകളും എസ്‍പിയുമായി ബന്ധമുള്ളവരായിരുന്നു'' യുപി മുഖ്യമന്ത്രി പറഞ്ഞു. ''മാഫിയയുടെ സമാന്തര സര്‍ക്കാരാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അഖിലേഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതേയില്ല. എല്ലാ ദിവസവും ഉച്ചക്ക് 12 മണിക്കാണ് എഴുന്നേറ്റിരുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഇതെല്ലാം സഹിക്കേണ്ടി വന്നു'' മാഫിയകള്‍ സമാന്തര സർക്കാർ നടത്തുകയും ഒരു വശത്ത് ഗുണ്ടായിസത്തില്‍ ഏർപ്പെടുകയും മറുവശത്ത് അവർ മുസ്‍ലിം പ്രീണനത്തിൻ്റെ അതിർവരമ്ബുകള്‍ ലംഘിച്ച് ഉത്സവ സമയങ്ങളില്‍ പോലും അരാജകത്വം പ്രചരിപ്പിക്കുന്നുണ്ടെന്നും ആദിത്യനാഥ് ആരോപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?