'പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍'; എഐ എന്നാല്‍ അമേരിക്ക-ഇന്ത്യ ഒത്തൊരുമയെന്ന് മോദി

  • 22/09/2024

പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ 'രാഷ്ട്രദൂതര്‍' എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു.

ലോകത്തെ സംബന്ധിച്ചിടത്തോളം എഐ എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിന്റെ പുതിയ എഐ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

Related News