കുവൈത്തിൽ നാളെ കാലാവസ്ഥമാറ്റം; മുന്നറിയിപ്പ്

  • 24/09/2024



കുവൈത്ത് സിറ്റി: ബുധനാഴ്ച രാവിലെ രാജ്യത്ത് പൊടിക്കാറ്റിനിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയാണ്. ഇത് പൊടി ഉയരുന്നതിന് കാരണമാകും. തിരമാലകൾ ആറടിയിലേറെ ഉയര്‍ന്ന് വീശാനും സാധ്യതയുണ്ട്. ബുധൻ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയില്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News